India

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;  ഷീലാ ദീക്ഷിതും അജയ് മാക്കനും പട്ടികയില്‍

ഡല്‍ഹിയില്‍ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കും. 

ചാന്ദ്‌നി ചൗക്കില്‍ ജെപി അഗര്‍വാളും, ഈസ്റ്റ് ഡല്‍ഹിയില്‍ അരവിന്ദര്‍ സിംഗ് ലവ് ലിയും ന്യൂഡല്‍ഹി മണ്ഡലത്തില്‍ അജയ് മാക്കനും, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജേഷ് ലിലോതിയയും വെസ്റ്റ് ഡല്‍ഹിയില്‍ മഹബാല്‍ മിശ്രയും മത്സരിക്കും. 

ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത അവസാനിച്ചതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നാല് സീറ്റില്‍ എഎപി മത്സരിക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചെങ്കിലും ഹരിയാനയിലും പഞ്ചാബിലും സഖ്യംവേണമെന്ന് വാശിപ്പിടിച്ചതോടെയാണ് സഖ്യസാധ്യത അടഞ്ഞത്.

ബിജെപി നാല് സ്ഥാനാര്‍ത്ഥികളെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. ഹര്‍ഷവര്‍ധന്‍, മനോജ് തിവാരി, പ്രവേഷ് വര്‍മ, രമേഷ് ബിധുരി എന്നിവരാണ് ആദ്യപട്ടികയില്‍ ഇടംപിടിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഏഴുസീറ്റുകളിലും ബിജെപിയ്ക്കായിരുന്നു വിജയം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

'ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തിട്ടില്ല'; റിപ്പോര്‍ട്ട് വ്യാജമെന്ന് ഇറാന്‍

മധുരക്കിഴങ്ങ് കൊണ്ട് ഗ്ലൂട്ടൻ ഫ്രീ ബ്രൗണി തയ്യാറാക്കാം

'മൈ സ്വീറ്റ് സിം​ഗപ്പൂർ' ചിത്രങ്ങളുമായി അഹാന

സ്വര്‍ണ വായ്പ പലിശ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?, അറിയാം പ്രത്യാഘാതങ്ങള്‍

SCROLL FOR NEXT