India

ഡൽഹിയിൽ രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥന്റെ മൃതദേഹം അഴുക്കു ചാലിൽ ; കല്ലെറിഞ്ഞു കൊന്നതെന്ന് ആരോപണം

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട കലാപം തുടരുന്നതിനിടെ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥനെ അഴുക്ക് ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കിത് ശര്‍മ എന്ന ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്റെ മൃതദേഹമാണ് വടക്ക് കിഴക്കന്‍ ജില്ലയിലുള്ള ചാന്ദ്ബാഗിൽ ഓടയിൽ കണ്ടെത്തിയത്. അങ്കിതിനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി ഓടയിൽ തള്ളിയതാണെന്ന് അയാളുടെ അമ്മാവൻ ആരോപിച്ചു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 2017-ല്‍ രഹസ്യന്വേഷണ ബ്യൂറോയില്‍ ചേര്‍ന്ന അങ്കിത് ശര്‍മ്മ ഐബിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്നു.  

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളുടെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ചാന്ദ്ബാഗ്. ഡൽഹിയിലെ കലാപത്തിൽ ഇതുവരെ ഒരു പൊലീസുകാരന്‍ ഉള്‍പ്പടെ 20 പേരാണ് കൊല്ലപ്പെട്ടത്. 180-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കലാപം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പട്ടാളത്തെ ഇറക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവ‌ാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചു? പരിപാടികൾ വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ എത്തി; പശ്ചിമേഷ്യയിൽ ആശങ്ക

വനഭൂമി കൈയേറ്റം അന്വേഷിക്കുന്നതിനിടെ ഡിഎഫ്ഒക്ക് സ്ഥലംമാറ്റം; നിലമ്പൂരില്‍ പ്രതിഷേധം

അസമിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് ഗൊഗോയ്

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും, രാമക്ഷേത്രത്തിലെ സിസിവിടിയില്‍ കണ്ടത് 105 മോഷണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഫ്‌ളെമിങ്ങിന് പകരക്കാരനായി; സിഎസ്‌കെയെ ഇനി സഹീര്‍ ഖാന്‍ പരിശീലിപ്പിക്കും