India

ദിശമാറി ​ഗജ ചുഴലിക്കാറ്റ്; ജാ​ഗ്രതാ നിർദേശം; ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റേയും ആന്ധ്രാപ്രദേശിന്റെ തീരത്തോടടുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റേയും ആന്ധ്രാപ്രദേശിന്റെ തീരത്തോടടുക്കുന്നു. കാറ്റ് ചെന്നൈയ്ക്ക് കിഴക്കും നാഗപട്ടണത്തിന് വടക്ക് കിഴക്കുമായി നീങ്ങുകയാണെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ പാമ്പത്തിനും കടലൂരിനും ഇടയിലാണ് കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം, തിരുവാരൂര്‍, കടലൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. ചെന്നൈ, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുഴലിക്കാറ്റിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് പൊകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. ഈ മാസം 15വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

SCROLL FOR NEXT