India

തമിഴ്‌നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കെ തങ്കവേല്‍ കോവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കെ തങ്കവേല്‍ കോവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം, മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം 5,495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം മരണം 8,307 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,97,066 ആയി ഉയര്‍ന്നു. 47,110 ആക്ടീവ് കേസുകള്‍. 4,41,649 പേര്‍ക്കാണ് മൊത്തം രോഗ മുക്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!