India

തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് യുഎഇ ; അനുമതി കാത്ത് നാവികസേന കപ്പലുകള്‍ ; പ്രവാസികളുടെ മടക്കം വൈകും

അനുമതിക്കായി കാത്തിരിക്കാന്‍ വിദേശകാര്യമന്ത്രാലയം നാവികസേന കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാവികസേന കപ്പലുകള്‍ വഴിയുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. യു എ ഇ ഭരണകൂടം സേനാ കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്‍കാത്തതാണ് യാത്ര വൈകാന്‍ കാരണം. ദുബായ് തീരത്തേക്ക് പുറപ്പെട്ട കപ്പലുകള്‍ അനുമതി കാത്ത് കിടക്കുകയാണ്. തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു.

യുഎഇ അനുമതി വൈകുമെന്ന് അറിയിപ്പ് ലഭിച്ചതായി നാവികസേന അധികൃതര്‍ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിനും ഈ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്കാകും യുഎഇ ഭരണകൂടം ആദ്യം അനുമതി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. കരയ്ക്ക് അടുപ്പിക്കാന്‍ യുഎഇ സര്‍ക്കാരിന്റെ അനുമതി കിട്ടാത്തത് കാരണം കപ്പലുകള്‍ ഇപ്പോഴും കടലില്‍ തന്നെ തുടരുകയാണ്. അനുമതിക്കായി കാത്തിരിക്കാന്‍ വിദേശകാര്യമന്ത്രാലയം നാവികസേന കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കി.

കപ്പലുകള്‍ വ്യാഴാഴ്ച ദുബായില്‍ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യു.എ.ഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന.

കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. സമുദ്രസേതു എന്നാണ് കപ്പല്‍ മാര്‍ഗം പ്രവാസികളെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് നാവികസേന ഇട്ടിരിക്കുന്ന പേര്. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാവും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം