India

തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്ന് അമിത് ഷാ 

അയോധ്യയില്‍ തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അയോധ്യയില്‍ തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. അയോധ്യകേസില്‍ എല്ലാദിവസവും വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തയാറായാല്‍ പത്തുദിവസത്തിനകം തീര്‍പ്പാകുമെന്നും അമിത് ഷാ പറഞ്ഞു. 

അയോധ്യകേസില്‍ ജനുവരിയില്‍ സുപ്രിംകോടതിയില്‍ വാദം തുടരുമെന്നാണ് പ്രതീക്ഷ. തീരുമാനം എന്തുതന്നെയായാലും വിഷയത്തില്‍ സുപ്രിംകോടതി ഉടന്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കും. ബിജെപി മാത്രമല്ല, രാജ്യം ഒന്നടങ്കം അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസമാണ് പ്രശ്‌നമെന്നും അല്ലാതെ ലിംഗവിവേചനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള നിരവധി പ്രശ്‌നങ്ങളില്‍ ജൂഡിഷ്യല്‍ റിവ്യൂ സാധ്യമല്ല. ഇത് ജനങ്ങള്‍ക്ക് വിടുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. മതപരമായ കാര്യങ്ങള്‍ ജൂഡിഷ്യല്‍ റിവ്യൂവിന് വിടുന്നത് ഉചിതമല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍