India

തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് തീരുമാനം. 

ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86 രൂപ 91 പൈസയാണ്. ഡീസലിന്‍ 75 രൂപ 96 പൈസയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.

പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലീറ്റര്‍ പെട്രോളിനു കൊച്ചി നഗരത്തില്‍ 81 രൂപ 55 പൈസയാണ് ഇന്നത്തെ വില. മേയ് 29നായിരുന്നു ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 81.41 രൂപ. ഡീസല്‍ വിലയില്‍ 23 പൈസയാണ് ഇന്നു കൂടിയത്. നഗരത്തിന് പുറത്ത് അന്ന് 82 രൂപ 50 പൈസ കടന്നിരുന്നു. ഇന്ന് നഗരപരിധിക്ക് പുറത്ത് 83 രൂപയാണ് വില

ഡീസലിന് 21 പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചി നഗരത്തില്‍ ലിറ്ററിന് 75 രൂപ 46 പൈസയാണ്. സപ്തംബറില്‍ മാസത്തില്‍ മാത്രം പെട്രോള്‍ വില വര്‍ധനവില്‍ ഒരു രൂപയോളം വര്‍ധിച്ചപ്പോള്‍ ഡീസലിന് 1.43 രൂപയാണ് വര്‍ധിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ 82. 58 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. നഗരപരിധിക്ക് പുറത്ത് 83.50 രൂപ നല്‍കണം. ഡീസലിന് 76.55 രൂപയാണ്.കോഴിക്കോട് നഗരത്തില്‍ 82.30 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 76.25 രൂപയാണ് വില

ഇന്ധനവില ഉയരുന്നത് താത്കാലിക പ്രതിഭാസമാത്രമാണെന്നാണ് പെട്രോളിയം മന്ത്രിയുടെ നിലപാട്. രാജ്യത്തെ ഇന്ധന വില ഉയരുന്നതിന് കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്നും മന്ത്രിപറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം