India

തൂത്തുക്കുടി വെടിവയ്പ് മറ്റൊരു ജാലിയന്‍വാലാബാഗെന്ന് സ്റ്റാലിന്‍

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിനെ മറ്റൊരു ജാലിയന്‍വാലാബാഗെന്ന് വിശേഷിപ്പിച്ച് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിനെ മറ്റൊരു ജാലിയന്‍വാലാബാഗെന്ന് വിശേഷിപ്പിച്ച് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍. സമരക്കാര്‍ക്ക് നേരെ ഇന്ന് വീണ്ടും വെടിവയ്പുണ്ടായ സാഹചര്യത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

അണ്ണാനഗറില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. വെടിയേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ തൂത്തുക്കുടി എസ്.പി മഹേന്ദ്രനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ജനങ്ങളുടെ പ്രക്ഷോഭത്തിന് കാരണമായ വേദാന്ത സ്‌റ്റെര്‍ലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിഎംഡികെ നേതാവ് വിജയകാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തൂത്തുകൂടിയില്‍ നടന്ന വെടിവയ്പ്് ഭരണകൂട ഭീകരതയാണെന്ന് സിപിഐ ദേശീയ നേതാവ് ഡി രാജ ആരോപിച്ചു.

അതേസമയം, പൊലീസ് വെടിവയ്പില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റിട്ട.ജഡ്ജ് അരുണ ജഗദീശനെ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാരും നിയമിച്ചു കഴിഞ്ഞു.

പ്ലാന്റ് അടച്ചിടണം എന്നാവശ്യപ്പെട്ട് ഇരുപതിനായിരത്തോളം വരുന്ന പ്രതിഷേധക്കാരാണ് പ്രകടനം നടത്തിയത്. സ്‌റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെ ചൊവ്വാഴ്ചയുണ്ടായ പൊലീസ് വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം