India

തെരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ 80 ദിവസത്തെ യാത്രയുമായി ബിജെപി 

മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ 80 ദിവസത്തെ യാത്ര സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:   ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ ജനങ്ങളിലേക്കിറങ്ങാന്‍ ഒരുങ്ങി ബിജെപി രാജസ്ഥാന്‍ ഘടകം. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ 80 ദിവസത്തെ യാത്ര സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം 'സുരജ് ഗൗരവ് യാത്ര' എന്ന പേരില്‍ നടക്കുന്ന യാത്രയില്‍ വസുന്ധര രാജ സിന്ധ്യ സര്‍ക്കാരിന്റെ നേട്ടങ്ങളും, സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളും ജനങ്ങളോട് വിശദീകരിക്കും. 

ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. വസുന്ധര രാജ സിന്ധ്യക്ക് പുറമേ ബിജെപി സംസ്ഥാന പ്രസിഡന്റ് അശോക് പര്‍നാണി അടക്കം 30 സംസ്ഥാന ബിജെപി നേതാക്കളും യാത്രയെ അനുഗമിക്കും.

യാത്ര നയിക്കുന്ന വസുന്ധര രാജ സിന്ധ്യ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കും. ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയാണ് യാത്രയുടെ മുഖ്യ അജണ്ട. 

അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അല്‍വാര്‍, അജ്മീര്‍ എന്നി ലോക്‌സഭ മണ്ഡലങ്ങളിലേക്കും മണ്ഡല്‍ഗാര്‍ നിയമസഭ മണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT