India

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തി ബിജെപി നേതാവ്; നാണമില്ലാത്ത പെരുമാറ്റമെന്ന് വിമര്‍ശനം 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തിയ ബിജെപി ഡല്‍ഹി അധ്യക്ഷന് വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തിയ ബിജെപി ഡല്‍ഹി അധ്യക്ഷന് വിമര്‍ശനം. മനോജ് തിവാരിയാണ് സൈനികവേഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. നാണമില്ലാത്ത പെരുമാറ്റമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. 

രാജ്യതലസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് ബൈക്ക് റാലിയിലാണ് പാര്‍ട്ടി എംപി കൂടിയായ മനോജ് തിവാരി സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ ബൈക്ക് റാലിയില്‍ പങ്കെടുക്കാന്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൈനികവേഷത്തില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം മനോജ് തിവാരി ട്വിറ്ററില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നത്.

നാണമില്ലാത്ത പെരുമാറ്റമെന്ന് വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍ ജവാന്മാരെ മുന്‍നിര്‍ത്തി ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. ജവാന്മാരെ അപമാനിക്കുന്നതിന് തുല്യമാണിത്. തരംതാഴ്ന്ന നടപടിയായി പോയെന്നും ഡെറിക് ഒബ്രയിന്‍ ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം