India

ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു; ഇനി ക്രിമിനലുകളെ കേള്‍ക്കേണ്ടതില്ലെന്ന് പ്രതികരണം, ബിജെപിയിലേക്ക്?

ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ക്രിമിനലുകളെയും കള്ളന്മാരെയും ഇനി കേള്‍ക്കേണ്ടതില്ലെന്നും അഴിമതിയിലും ഗ്രൂപ്പിസത്തിലും പങ്കുചേരേണ്ടതില്ലെന്നും ബര്‍മന്‍ രാജിവെച്ച ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. 

''ഏറെ നാളുകള്‍ക്ക് ശേഷം ഞാനിന്ന് ഉണര്‍ന്നത് സ്വസ്ഥമായ മനസ്സോടെയാണ്. ക്രിമിനലുകളെയും കള്ളന്‍മാരെയും കേള്‍ക്കാതെ ഞാന്‍ ഇന്നത്തെ ദിവസം ആരംഭിച്ചു. സഹപ്രവര്‍ത്തകര്‍ പിന്നില്‍ നിന്ന് കുത്തുമോ എന്ന ഭയമില്ല. ഗ്രൂപ്പിസത്തില്‍ ഇനി പങ്കുചേരേണ്ട ആവശ്യമില്ല. തെളിഞ്ഞ മനസ്സോടെ ഇനി എനിക്ക് എന്റെ രാജ്യത്തെ സേവിക്കാം'' ബര്‍മന്‍ ട്വീറ്റ് ചെയ്തു.

ത്രിപുരയിലെ രാജകുടുംബാംഗമായ പ്രദ്യോത് ദേബ് ബര്‍മന്‍ മുന്‍ രാജാവ് കിരിത് ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മന്റെ മകനാണ്. സമീപകാലത്ത് ചില വിഷയങ്ങളില്‍ പ്രദ്യോത് ദേബ് ബര്‍മന്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ ത്രിപുരയിലും നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'