India

ദുര്‍ഗയായി വേഷം കെട്ടി ഫോട്ടോഷൂട്ട്; നുസ്രത് ജഹാന് വധഭീഷണി; സുരക്ഷ ആവശ്യപ്പെട്ട് എംപി

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ലണ്ടിനില്‍ പോയ നുസ്രത്, തനിക്ക് സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ദുര്‍ഗാ ദേവിയായി വേഷം കെട്ടി ഫോട്ടോ ഷൂട്ട് നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമാ താരവുമായ നുസ്രത് ജഹാന് വധഭീഷണി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ലണ്ടിനില്‍ പോയ നുസ്രത്, തനിക്ക് സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സുരക്ഷ വേണമെന്ന് നുസ്രത് ആവശ്യപ്പെട്ടിട്ടുണ്ട്. ദുര്‍ഗാ ദേവിയായി വേഷം കെട്ടിയുള്ള വീഡിയോയും ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നുസ്രത്തിന് വധഭീഷണി നേരിട്ടത്. പോസ്റ്റുകള്‍ക്ക് താഴെ, മുസ്‌ലിം, ഹിന്ദു മതവര്‍ഗീയ വാദികള്‍ ഒരുപോലെ വധഭീഷണി മുഴക്കുന്നുണ്ട്. 

മുസ്‌ലിം മതവിശ്വാസിയായ നുസ്രത്, ഹിന്ദു ദൈവത്തിന്റെ വേഷം കെട്ടിയതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടിനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടുണ്ടെന്ന് നുസ്രത്ത് ജഹാന്റെ സഹായികള്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT