India

'ദൈവം രാജ്യത്തിന് നല്‍കിയ സമ്മാനമാണ് നരേന്ദ്രമോദി'

ഇന്ത്യയുടെ പുരോഗതിയും വികസനവും പൊതുജനങ്ങളുടെ അഭിവൃദ്ധിയും മാത്രമാണ് മോദിയുടെ ലക്ഷ്യം 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ദൈവം രാജ്യത്തിന് നല്‍കിയ സമ്മാനമാണ് നരേന്ദ്രമോദിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ത്യയുടെ പുരോഗതിയും വികസനവും മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജപി വീണ്ടും അധികാരത്തിലെത്തും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടുമനസ്സിലാക്കിയാണ് സര്‍ക്കാര്‍ അവരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടതെന്നും ചൗഹാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി രാജാവും വ്യവസായികള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. അവര്‍ക്ക്  പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായി. താന്‍ പൊതുജനങ്ങളെ പരിഗണിച്ചത് അവരുടെ സഹോദരനായും അമ്മാവന്‍ അയിട്ടുമാണെന്നും ചൗഹാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി സ്വാഗതം ചെയ്യുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് കഴിയുംവരെ തമാശ പറഞ്ഞുകൊണ്ട് അവിടെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ചൗഹാന്‍ പറഞ്ഞു. വ്യാപം കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇല്ലാക്കാര്യങ്ങള്‍ പറയുകയാണ്. മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ വിവിധ കോഴ്‌സുകളിലേക്കും ജോലികള്‍ക്കുമായി നടത്തിയ പ്രവേശന പരീക്ഷയോടെയാണ് സംസ്ഥാനത്ത് ഒരു സിസ്റ്റം നിലവില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT