India

നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍ 

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയത് താന്‍ ആണെന്ന് റിയ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു.

കഴിഞ്ഞദിവസം മുംബൈയില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് നടി കുറ്റസമ്മതം നടത്തിയത്.   ആറു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കുറ്റസമ്മതം. മാര്‍ച്ച് 17ന് സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ് സെയ്ദില്‍നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ പോയ കാര്യം തനിക്കറിയാമെന്നും റിയ എന്‍സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇടപാടിനെ കുറിച്ച് അറിയുന്നതിന് അപ്പുറം സെയ്ദും സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയുമായി ചേര്‍ന്ന്് നടത്തിയ ഇടപാട് ഏകോപിപ്പിച്ചത് താന്‍ ആണെന്നും റിയ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

 മാര്‍ച്ച് 15 മുതല്‍ സഹോദരനുമായി നടത്തിയ ചാറ്റുകളെല്ലാം സത്യമാണ്. ഈ ചാറ്റുകളെല്ലാം മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു. അറസ്റ്റിലായ ബാഷിത്തില്‍നിന്ന് സഹോദരന്‍ മയക്കുമരുന്ന് വാങ്ങിയിരുന്നത് അറിയാമെന്നും ഇയാള്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!