പ്രതീകാത്മക ചിത്രം 
India

നാട്ടുകാർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് 16കാരി; ചോദിച്ചപ്പോൾ പറഞ്ഞത് ഞെട്ടിക്കുന്ന കൂട്ട ബലാത്സം​ഗം; അറസ്റ്റ്

പെണ്‍കുട്ടിയെ ആറ് മാസത്തോളമാണ് പ്രതികള്‍ പീഡിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സോളാപുര്‍: 16 വയസുകാരിയെ ആറ് മാസത്തോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിൽ. സംഭവത്തില്‍ കേസെടുത്ത് രണ്ടാം ദിവസമാണ് അഞ്ച് പേരെ പൊലീസ് പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരേ പോക്‌സോ, ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. 

സോളാപുര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ആറ് മാസത്തോളമാണ് പ്രതികള്‍ പീഡിപ്പിച്ചത്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.  

കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ക്ഷേത്രത്തിന് പുറത്തു നിന്ന് പെണ്‍കുട്ടി കരയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

പ്രതികളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. ഇവര്‍ മുഖേനയാണ് മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വിവിധയിടങ്ങളിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോയി പല ദിവസങ്ങളിലും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു