India

നിങ്ങള്‍ ഇന്ത്യക്കാരനല്ലേ? രാജ്ദീപിനു നേരെ ആക്രോശിച്ച് മോദി ഭക്തന്‍ (വിഡിയോ)

നിങ്ങള്‍ ഇന്ത്യക്കാരനല്ലേ? രാജ്ദീപിനു നേരെ ആക്രോശിച്ച് മോദി ഭക്തന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകന്റെ ആക്രോശം. ബംഗളൂരുവിലെ റെസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരാള്‍ സര്‍ദേശായിയെ സമീപിച്ച് ആക്രോശം നടത്തിയത്. 

പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സര്‍ദേശായിക്ക് അടുത്തെത്തിയ ആള്‍ 'മോദി മോദി' എന്നു ആവര്‍ത്തിച്ച് ശബ്ദമുണ്ടാക്കുകയും 'നിങ്ങള്‍ ഇന്ത്യയിലാണ് ജനിച്ചത്, ഹിന്ദുക്കളെ വെറുക്കരുത്'; എന്ന് ആവശ്യപ്പെടുകയുമായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടങ്ങിനാണ് സര്‍ദേശായി ബംഗളൂരുവില്‍ എത്തിയത്.  

ബംഗളൂരുവില്‍ രാജ്ദീപിന്റെ മാഡിസണ്‍ സ്‌ക്വയര്‍ നിമിഷങ്ങള്‍ എന്ന ക്യാപ്ഷനോടെ ഗിരീഷ് ആല്‍വ എന്നയാളാണ് സംഭവത്തിന്റെ വിഡിയോ ട്വിറ്ററില്‍  പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: റിച്ചമോണ്ട് സര്‍ക്കിള്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രാജ്ദിനടുത്തേക്ക് എത്തിയ ടെക്കി ഒച്ചയിട്ടു,

ടെക്കി: നിങ്ങള്‍ ഇന്ത്യയില്‍ ജനിച്ചയാളാണ്, ഹിന്ദുക്കളെ വെറുക്കരുത്
രാജ്ദീപ്:  നിങ്ങള്‍ക്കു മര്യാദയൊന്നുമില്ലേ
ടെക്കി: നിങ്ങള്‍ക്കാണ് മര്യാദയില്ലാത്തത്, നിങ്ങള്‍ വാര്‍ത്തകളിലൂടെ തെറ്റു വിളമ്പുന്നു

ആക്രോശിച്ചു തന്റെ നേരെ വന്ന ടെക്കിക്കു നേരെ ശാന്തനായാണ് രാജ്ദീപ് സംസാരിച്ചത്. ഈ ഗുണ്ടകള്‍ ബംഗളൂരുവിലോ ഇന്ത്യയിലോ ഉണ്ടാകേണ്ടവരല്ലെന്ന് തന്നെ പിന്തുണച്ച വ്യക്തിക്ക് ട്വിറ്ററില്‍ സര്‍ദേശായ് നല്‍കിയ മറുപടി നല്‍കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ രാജ്ദീപിനു നേരെ കയ്യേറ്റം നടന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21