India

'നീ പട്ടികജാതിക്കാരനല്ലേ, എങ്ങനെ ധൈര്യം വന്നു എന്റെ മകളെ പ്രേമിക്കാന്‍'; 20 കാരനെ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും തല്ലിക്കൊന്നു

ബൈക്കില്‍ വരികയായിരുന്ന യുവാവിനെ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ടെമ്പോയില്‍ പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൂനെയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ഇരുപതുകാരനായ വിരാജ് വിലാസ് ജഗ്താപ് ആണ് കൊല്ലപ്പെട്ടത്. പൂനെയിലെ പിമ്പിള്‍ സൗദാഗറില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

വൈകീട്ട് ബൈക്കില്‍ വരുകയായിരുന്ന വിരാജിനെ മിനി ലോറിയിലെത്തിയ പ്രതികള്‍ പിന്തുടരുകയായിരുന്നു. പിന്നീട് ഇരുമ്പുവടിയും ഉപയോഗിച്ച് വിരാജിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയ്്ക്കിടെ ബൈക്കില്‍നിന്ന് തള്ളി താഴേക്കിടുകയും ചെയ്തു. തുടര്‍ന്ന് പ്രതികളിലൊരാള്‍ ഇരുമ്പുദണ്ഡുകൊണ്ടും ബാക്കിയുള്ളവര്‍ കല്ല് ഉപയോഗിച്ചും വിരാജിനെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ യുവാവിനെ പിടിച്ചുക്കെട്ടുകയും പെണ്‍കുട്ടിയുടെ പിതാവ് ജഹ്ദീഷ് കാട്ടെ ജാതീയ അധിക്ഷേപം നടത്തി മുഖത്തേക്ക് തുപ്പുകയും ചെയ്തു.

തന്നെ കൊല്ലരുത് എന്ന് ദയനീയമായി ഇരുപതുകാരന്‍ കേണപേക്ഷിച്ചിട്ടും കേള്‍ക്കാന്‍ പിതാവ് തയ്യാറായില്ല. എന്റെ മകളുമായി ബന്ധം പുലര്‍ത്താന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു. നീ പട്ടികജാതിക്കാരനല്ലടാ. നിനക്ക് എന്റെ മകളുമായി ബന്ധം പുലര്‍ത്താനുള്ള നിലവാരമില്ലെന്ന് പറയുകയും ചെയ്തായിരുന്നു ആക്രമണം.

ആക്രമണത്തിന് ശേഷം യുവാവിനെ വഴിവക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതുവഴി വന്ന നാട്ടുകാരാണ് ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ വിരാജ് മരണപ്പെടുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് വിരാജിന്റെ അമ്മാവന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സംഭവത്തില്‍ ജഹ്ദീഷ് കാട്ടെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് യുവാക്കളെയും ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതക കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് പിംപ്രി ചിഞ്ച്‌വാഡ് പോലീസ് കമ്മീഷണര്‍ സന്ദീപ് ബിഷ്‌നോയ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും