India

നെഞ്ചിടിപ്പ് കൂട്ടും ഈ രംഗം; തിരക്കുളള റോഡില്‍ അരകിലോമീറ്ററോളം അഞ്ചുവയസുകാരിയെയും വഹിച്ച് ബൈക്ക് തനിയെ പാഞ്ഞു (വീഡിയോ) 

ബംഗലൂരു തുമുക്കുരു റോഡിലാണ് വാഹനയാത്രക്കാരെ ഒരു നിമിഷം സ്തബ്ധരാക്കി നിര്‍ത്തിയ സംഭവം ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: അഞ്ചുവയസുകാരി ബൈക്ക് ഓടിച്ചുപോകുന്ന സാഹസിക രംഗങ്ങള്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണ്. അത്തരം ഒരു സംഭവം ഐടി തലസ്ഥാനമായ ബംഗലൂരുവില്‍ അരങ്ങേറിയിരിക്കുകയാണ്.സംഭവം യാദൃശ്ചികമാണെന്ന് മാത്രം.

ബംഗലൂരു തുമുക്കുരു റോഡിലാണ് വാഹനയാത്രക്കാരെ ഒരു നിമിഷം സ്തബ്ധരാക്കി നിര്‍ത്തിയ സംഭവം ഉണ്ടായത്. ഒരു വാഹനാപകടവും തുടര്‍ന്ന് നടന്ന സംഭവങ്ങളും ദൃക്‌സാക്ഷികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. അഞ്ചുവയസുകാരിയായ മകളും ദമ്പതികളും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദമ്പതികള്‍ റോഡിലേക്ക് തെറിച്ചുവീണു. ഭര്‍ത്താവ് അതിവേഗത്തില്‍ ഒാടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ബൈക്കിന്റെ മുന്‍പില്‍ ഇന്ധനടാങ്കില്‍ ഇരുന്നിരുന്ന പെണ്‍കുട്ടി ബൈക്കുമായി 500 മീറ്റര്‍ സഞ്ചരിച്ചു. തുടര്‍ന്ന് തലനാരിഴയ്ക്ക് അഞ്ചുവയസുകാരി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് ദൂരം പെണ്‍കുട്ടിയുമായി സഞ്ചരിച്ച ബൈക്ക് മീഡിയനില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മീഡിയനില്‍ പുല്ലുവളര്‍ത്തിയിരുന്ന ഭാഗത്തേയ്ക്കാണ്് കുട്ടി തെറിച്ചുവീണത്. ഇതിനിടെ അതുവഴി കടന്നുവന്ന ലോറിയില്‍ ബൈക്ക് ഇടിയ്ക്കാതിരുന്നത് കുട്ടിയ്ക്ക് രക്ഷയായി. പരിക്കേറ്റ ദമ്പതികളെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 43 lottery result

റാങ്കിങ്ങിലും കുതിച്ച് സഞ്ജു, 43 സ്ഥാനം മെച്ചപ്പെടുത്തി; ഇഷാൻ രണ്ടാം സ്ഥാനത്ത്, തിളങ്ങി ഇന്ത്യൻ താരങ്ങൾ

പാല്‍ക്കാരന്റെ 20 രൂപയുടെ കടവും തീര്‍ത്തു; ഇന്നും അമ്മയുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന മകള്‍: ലക്ഷ്മിപ്രിയ

ദേശീയ പാതാവികസനം: 'കേരളം വഹിക്കുന്നത് 25%', പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍

SCROLL FOR NEXT