India

പട്ടാപ്പകല്‍ നടുറോഡില്‍ 25കാരിയായ കോളജ് അധ്യാപികയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

ഗുരുതരമായി പൊളളലേറ്റ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: പട്ടാപ്പകല്‍ നടുറോഡില്‍ കോളജിന് മുമ്പില്‍ വച്ച് കോളജ് അധ്യാപികയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം.  ഗുരുതരമായി പൊളളലേറ്റ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടിയതായി പൊലീസ് പറയുന്നു. കൊലപാതകശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര വിദര്‍ഭ ഹിഗന്‍ഘട്ട് ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. തിരക്ക് നിറഞ്ഞ റോഡില്‍ തന്റെ കോളജിന് മുമ്പില്‍ വച്ചാണ് അധ്യാപികയായ അന്‍കിതയ്ക്ക് നേരെ വധശ്രമം നടന്നത്. സംഭവത്തില്‍ ബികേഷ് നഗ്രല എന്ന ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

നഗ്രല വിവാഹിതനാണ്. അന്‍കിതയുടെ പിന്നാലെ ബൈക്കില്‍ എത്തിയ നഗ്രല ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്നവരും പൊലീസും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അന്‍കിതയുടെ നില ഗുരുതരമാണെന്ന് ഓറഞ്ച് സിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നത്.  പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ വധശ്രമത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.ഏകപക്ഷീയമായ പ്രണയം ഉള്‍പ്പെടെയുളള വിവിധ നിഗമനങ്ങള്‍ തളളാതെയാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT