ഫോട്ടോ: പിടിഐ 
India

നെഹ്‌റുവിനെ ചെറുതാക്കാനല്ല പട്ടേല്‍പ്രതിമ നിര്‍മിച്ചത്, കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങോട്ടു തിരിഞ്ഞുനോക്കാത്തത് എന്തെന്ന് മോദി

ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയെന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ഗുജറാത്തിന്റെ പേര് തെളിയുന്നതും 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യെന്ന് കാണുന്നതും അഭിമാനം

Author : സമകാലിക മലയാളം ഡെസ്ക്


അമ്രേലി: ഗുജറാത്തില്‍ നര്‍മ്മദാ തീരത്ത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചെറുതാക്കി കാണിക്കുന്നതിന് വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേല്‍ തങ്ങളുടെ നേതാവാണ് എന്ന് അവകാശപ്പെട്ടിട്ടും ഇതുവരേക്കും ഒരു കോണ്‍ഗ്രസ് നേതാവ് പോലും ഏകതാ പ്രതിമ  സന്ദര്‍ശിക്കാന്‍ എത്തിയില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അമ്രേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മോദി പട്ടേല്‍ പ്രതിമ വീണ്ടും വിഷയമാക്കിയത്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയെന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ഗുജറാത്തിന്റെ പേര് തെളിയുന്നതും 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യെന്ന് കാണുന്നതും അഭിമാനം നല്‍കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. 

2389 കോടിയോളം രൂപ മുടക്കിയാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് പ്രധാനമന്ത്രി ഇത് രാജ്യത്തിന് സമര്‍പ്പിച്ചത്. രാജ്യത്തെ മികച്ചതാക്കി തീര്‍ക്കുന്നതിന് തന്ന സഹായിച്ചതിന് ഗുജറാത്തിലെ ജനങ്ങളോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ജമ്മു കശ്മീരിലെ രണ്ട് ജില്ലകളിലൊഴികെ രാജ്യത്തെവിടെയും ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്നും മോദി അവകാശപ്പെട്ടു. ജമ്മുവിലെ രണ്ട് ജില്ലകളില്‍ നിന്ന് കൂടി ഭീകരരെ തുരത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം