India

പത്തുവയസുകാരിക്ക് ചോക്ലേറ്റ് വാഗ്ദാനം ചെയ്തു; നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി; ലജ്ജിച്ച്‌ രാജ്യം

വെള്ളിയാഴ്ച രാവിലെയാണ് സംഭവം - വയലില്‍ അബോധവാസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന: വൈശാലിയില്‍ പത്തുവയസുകാരിയെ ചോക്ലേറ്റ് വാഗ്ദാനം ചെയ്തു കൂട്ടബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നാലുപേര്‍ ചേര്‍ന്ന്  ചോളം വയലിലേക്ക് പെണ്‍കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഗോരുള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.

മറ്റ് കര്‍ഷകരാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി സര്‍ദാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസികസമ്മര്‍ദ്ദത്തിലാണ്. പെണ്‍കുട്ടിയുടെ നില സാധാരണനിലയിലേക്ക് എത്തിയാല്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ  കേസെടുത്തിട്ടുണ്ട്. അതേസമയം പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പ്രത്യേകിച്ചും ലൈംഗിക പീഡനങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 15 വയസുകാരിയും കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ സമാനമായ നിരവധി കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി