India

പദ്മാവതിനെതിരെ പ്രതിഷേധം; മുംബൈയിൽ 50 കർണിസേന പ്രവർത്തകർ അറസ്റ്റിൽ; ഇനിയും അറസ്റ്റുണ്ടാകുമെന്ന് പൊലീസ്

സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ചി​ത്രം പ​ദ്മാ​വ​തി​ന്‍റെ റി​ലീ​സി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച തീവ്ര രജപുത്ര സംഘടന ക​ർ​ണി സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.

സമകാലിക മലയാളം ഡെസ്ക്

മും​ബൈ:സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ചി​ത്രം പ​ദ്മാ​വ​തി​ന്‍റെ റി​ലീ​സി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച തീവ്ര രജപുത്ര സംഘടന ക​ർ​ണി സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ൽ പ്ര​തി​ഷേ​ധി​ച്ച 50 പേ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ പേ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പൊലീസ് വ്യക്തമാക്കി. 

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വ്യാ​ഴാ​ഴ്ച​യാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച മു​ഴു​വ​ൻ ഹ​ർ​ജി​ക​ളും സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച ത​ള്ളി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ത​ട​യാ​നാ​കി​ല്ലെ​ന്നും കാ​ണേ​ണ്ട​വ​ർ മാ​ത്രം പ​ദ്മാ​വ​ത് ക​ണ്ടാ​ൽ മ​തി​യെ​ന്നും തു​റ​ന്ന​ടി​ച്ച കോ​ട​തി രാ​ജ്യ​ത്തെ ഒ​രു ഹൈ​ക്കോ​ട​തി​ക​ളും ഇ​നി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു ക​ള​മൊ​രു​ങ്ങി​യ​ത്. 

ചിത്രം രജപുത്ര രാജ്ഞി റാണി പദ്മിനിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് തീവ്ര ഹിന്ദു സംഘടനകളും രജപുത്ര സംഘനകളും രം​ഗത്തെത്തിയത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ തി​യ​റ്റ​റു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത കർണി സേ​ന, ചി​ത്രം രാ​ജ്യ​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും 16,000ലേ​റെ സ്ത്രീ​ക​ൾ ജീ​വ​നൊ​ടു​ക്കു​മെ​ന്നും വ​രെ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT