India

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: പത്ത് ദിവസത്തിനിടെ ജീവനൊടുക്കിയത് 25 വിദ്യാർത്ഥികൾ

പ​രീ​ക്ഷ​ക​ളി​ലെ കൂ​ട്ട​ത്തോ​ൽ​വി​യെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സമകാലിക മലയാളം ഡെസ്ക്

ഹൈ​ദ​രാ​ബാ​ദ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത് വന്നതിനെ തുടർന്ന് 25 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. തെലങ്കാനയിലാണ് പത്ത് ദിവസത്തിനിടെ 25 വിദ്യാർത്ഥികൾ ജീവനൊടുക്കിയത്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് പ​രീ​ക്ഷ​യി​ൽ 9.7 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 3.28 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളും (33 ശ​ത​മാ​നം) പ​രാ​ജ​യ​പ്പെ​ടുകയായിരുന്നു. 

പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ട് ആണ് കൂട്ടത്തോൽവിക്ക് കാരണം. 99 മാ​ർ​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത് പൂ​ജ്യം മാ​ർ​ക്ക്. ന​വ്യ എ​ന്ന 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് 99 മാ​ർ​ക്കി​നു പ​ക​രം പൂ​ജ്യം ല​ഭി​ച്ച​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശം ഉ​യ​ർ​ന്ന​തോ​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ അ​ധ്യാ​പി​ക​യെ തെ​ലു​ങ്കാ​ന ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ബോ​ർ​ഡ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

പ​രീ​ക്ഷ​ക​ളി​ലെ കൂ​ട്ട​ത്തോ​ൽ​വി​യെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള അ​വ​സ​രം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു അ​റി​യി​ച്ചു. കൂ​ട്ട​ത്തോ​ല്‍​വി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി നി​ല​വി​ല്‍ മൂ​ന്നം​ഗ സ​മി​തി​യെ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം വ​രെ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ സെ​ന്‍റ​ര്‍ ഫോ​ര്‍ ഗു​ഡ് ഗ​വ​ര്‍​ണ​ന്‍​സ് ആ​യി​രു​ന്നു ഫ​ലം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യാ​യ ഗ്ലോ​ബ​റേ​ന ടെ​ക്നോ​ള​ജീ​സ് എ​ന്ന ക​മ്പ​നി​ക്കാ​ണ് ചു​മ​ത​ല ന​ൽ​കി​യ​ത്. ടി​ആ​ർ​എ​സ് നേ​തൃ​ത്വ​ത്തി​ന് ബ​ന്ധ​മു​ള്ള സ്ഥാ​പ​മാ​ണ് ഗ്ലോ​ബ​റേ​ന​യെ​ന്നും ഇ​ത്ര​യും കു​ട്ടി​ക​ളു​ടെ ഫ​ലം ത​യാ​റാ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക പ​രി​ച​യം ക​മ്പ​നി​ക്ക് ഇ​ല്ലെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT