India

പപ്പുവിനെ തിരഞ്ഞാല്‍ കിട്ടുന്നത് രാഹുലിനെ: ഗൂഗിളെന്താ ഇങ്ങനെ

പപ്പു എന്ന പേരില്‍ എന്ത് ചോദിച്ചാലും ഗൂഗിളിന് ഒരുത്തരമേയുള്ളു, രാഹുല്‍ ഗാന്ധി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: എന്ത് ചോദിച്ചാലും കൃത്യമായി ഉത്തരം തരുന്ന പാരമ്പര്യമാണല്ലോ ഗൂഗിളിനുള്ളത്. പക്ഷേ.. പപ്പുവിനെ തിരഞ്ഞാന്‍ ഗൂഗിള്‍ നിസംശയം കൊണ്ടെത്തിക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണ്. ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സി ആണ് ഈ കൗതുകം നിറഞ്ഞ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.

പപ്പു എന്ന പേരില്‍ എന്ത് ചോദിച്ചാലും ഗൂഗിളിന് ഒരുത്തരമേയുള്ളു, രാഹുല്‍ ഗാന്ധി. 'പപ്പു' എന്ന പേരില്‍ ഇമേജ് സെര്‍ച്ച് ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ വിവിധ ചിത്രങ്ങളാണ് ഗൂഗിള്‍ പേജില്‍ പ്രത്യക്ഷപ്പെടുന്നത്. പപ്പുവിന്റെ വയസ് തിരഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ വിക്കിപീഡിയ പ്രൊഫൈലിലേക്കാണ് ലിങ്ക് നിര്‍ദേശങ്ങള്‍ തരുന്നതും.

'പപ്പു' എന്ന പേരില്‍ വിക്കിപീഡിയയില്‍ ഒരു പേജ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്ന ഓമനപ്പേരാണ് 'പപ്പു' എന്നാണ് വിക്കിപീഡിയ നിര്‍വ്വചിച്ചിരിക്കുന്നത്. എന്നാല്‍ വിക്കിപീഡിയ  പേജിലെവിടെയും രാഹുല്‍ ഗാന്ധിയിലേക്ക് ലിങ്കോ രാഹുലിനെ ബന്ധപ്പെടുത്തി യാതൊരുവിധ പരാമര്‍ശമോ നല്‍കിയിട്ടില്ല. പകരം പപ്പു എന്ന പേരില്‍ കാഡ്ബറീസ് നടത്തിയ പരസ്യ കാമ്പയിനും പപ്പു കാണ്‍ട് ഡാന്‍സ് സാല എന്ന പാട്ടുമാണ് വിക്കീപീഡിയ വിശദീകരിച്ചിട്ടുള്ളത്.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന് തിരയുമ്പോള്‍ നരേന്ദ്രമോദിയുടെ ചിത്രം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

'പപ്പു' എന്ന പേരില്‍ വിക്കിപീഡിയയില്‍ ഒരു പേജ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്ന ഓമനപ്പേരാണ് 'പപ്പു' എന്നാണ് വിക്കിപീഡിയ നിര്‍വ്വചിച്ചിരിക്കുന്നത്.എന്നാല്‍ വിക്കിപീഡിയ  പേജിലെവിടെയും രാഹുല്‍ ഗാന്ധിയിലേക്ക് ലിങ്കോ രാഹുലിനെ ബന്ധപ്പെടുത്തി യാതൊരുവിധ പരാമര്‍ശമോ നല്‍കിയിട്ടില്ല. പകരം പപ്പു എന്ന പേരില്‍ കാഡ്ബറീസ് നടത്തിയ പരസ്യ കാമ്പയിനും പപ്പു കാണ്‍ട് ഡാന്‍സ് സാല എന്ന പാട്ടുമാണ് വിക്കീപീഡിയ വിശദീകരിച്ചിട്ടുള്ളത്.

നേരത്തെ, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന് തിരയുമ്പോള്‍ നരേന്ദ്രമോദിയുടെ ചിത്രം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT