India

പാകിസ്ഥാന്‍ യുഎന്നിന് നല്‍കിയ കത്തിന് കടലാസിന്റെ വില പോലുമില്ല;  എന്തും നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യയിലേക്ക് ഭീകരരെ കടത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളില്‍ പാകിസഥാന്‍ നേതാക്കള്‍ നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനകളാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. 

പാക് മന്ത്രി യു.എന്നിന് നല്‍കിയ കത്തിന് ഒരു കടലാസിന്റെ വില പോലുമില്ലെന്നും, ഇക്കാര്യത്തില്‍ പ്രതികരണം നടത്തി അതിന് വിശ്വാസ്യത നല്‍കേണ്ട ആവശ്യമില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. വ്യോമപാത അടച്ചതായി സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവനയും പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാല്‍ അവിടെ ചില മേഖലകള്‍ അടച്ചിട്ടതായും വ്യോമസേനാംഗങ്ങള്‍ക്ക് നോട്ടാം പുറപ്പെടുവിച്ചതായും അറിയുന്നു. 

ഭീകരവാദത്തെ രാജ്യത്തിന്റെ നയമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ജാഗരൂകരാണ്. ഇന്ത്യയുടെ ആശങ്കകള്‍ അവരെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് ഭീകരരെ കടത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പാക് മണ്ണിലെ ഭീകരസംഘടനകള്‍ക്കെതിരെ അവര്‍തന്നെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ് അദ്ദേഹം വിശദീകരിച്ചു. 

കശ്മീരിലെ ഒരു ആശുപത്രികളിലും മരുന്നുക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അത്തരത്തിലുള്ള പ്രചരണം തെറ്റാണ്. കശ്മീരില്‍ ഒരു ജീവന്‍പോലും പൊലിഞ്ഞിട്ടില്ല. കശ്മീരിലെ സാഹചര്യങ്ങളില്‍ പോസിറ്റീവായ പുരോഗതി വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം