India

പാകിസ്ഥാന് വേണ്ടി ചാരപ്പണി; കൈമാറിയത് അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രാ സ്വദേശിയായ ഷെയ്ഖ് റിയാസുദ്ദീനാണ് ഐഎസ്‌ഐയ്ക്

Author : സമകാലിക മലയാളം ഡെസ്ക്


ജലന്ധര്‍:  രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രാ സ്വദേശിയായ ഷെയ്ഖ് റിയാസുദ്ദീനാണ് ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പിടിയിലായത്. ദേശീയ സുരക്ഷാനയം അനുസരിച്ചും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് അനുസരിച്ചുമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

അതിര്‍ത്തിയിലെ സംരക്ഷണവേലികളെ കുറിച്ചുള്ള വിവരങ്ങളും  ദൃശ്യങ്ങളും ബിഎസ്എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകളും ഐഎസ്‌ഐയ്ക്ക്  ഇയാള്‍ കൈമാറിയതായും പൊലീസ് വെളിപ്പെടുത്തി. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ബിഎസ്എഫില്‍ ഓപറേറ്ററായിരുന്നു റിയാസുദ്ദീന്‍.  സൈനികനെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

ദീപാവലി സമയത്ത് പഞ്ചാബില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്റ്‌സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15ാം വയസിൽ വൈഭവിന് അരങ്ങേറ്റം; സച്ചിന്റെ റെക്കോർഡ് പഴങ്കഥ; സഞ്ജു പുറത്ത്; ഇന്ത്യക്ക് ബാറ്റിങ്

വണ്ടർ കിഡ് അരങ്ങേറി, ബദരിനാഥിലും സംഭാവനക്കൊള്ള, മോഹൻലാൽ ആനക്കൊമ്പ് സറണ്ടർ ചെയ്യും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണ്‍വേഷം ധരിച്ച് ലഹരിക്കടത്ത്; ഒലവക്കോട് സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി അസം സ്വദേശിനി അറസ്റ്റില്‍

2 സിക്‌സുകള്‍ തൂക്കി... പക്ഷേ; വൈഭവിന് അരങ്ങേറ്റത്തില്‍ നിരാശ

പൊടി പാറിക്കാനുള്ള 'വരവ്'; ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ ഒരുമിച്ച്; ജോജു ജോർജ് ചിത്രം ജൂലൈ 16ന്