India

പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ കേന്ദ്രം; തെറ്റിദ്ധരിപ്പിക്കല്‍ നിര്‍ത്തു; ഇമ്രാന് ഇന്ത്യയുടെ മറുപടി 

പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നും, പാക്കിസ്ഥാന്റെ മറുപടിയില്‍ അതിശയമില്ലെന്നും വിദേശകാര്യ മന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇമ്രാന്‍ഖാന്‍ പാകിസ്ഥാന്റെ പങ്കിന് തെളിവ് ചോദിക്കുന്നത് ഒഴിവ് കഴിവ് പറയലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്ഥാന്‍ തയ്യാറായില്ല. മസൂദ് അസ്ഹര്‍ ഉളളത് പാകിസ്ഥാനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്ഥാന്‍ തയ്യാറായില്ല. ഇമ്രാന്‍ ഖാന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നും, പാക്കിസ്ഥാന്റെ മറുപടിയില്‍ അതിശയമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ മതിയായ തെളിവ് കൈമാറിയാല്‍ നടപടി ഉണ്ടാകുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കും. പാകിസ്ഥാനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നല്‍കിയിട്ടില്ല. ഇന്ത്യയില്‍ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. കശ്മീരികള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനര്‍വിചിന്തനം നടത്തണം.  പാകിസ്ഥാനെ തൊട്ടാല്‍ ഉറപ്പായും തിരിച്ചടിച്ചിരിക്കുമെന്നായിരുന്നു ഇമ്രാന്റെ വാക്കുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT