India

പാര്‍ലമെന്റ്‌ വര്‍ഷകാല സമ്മേളനം സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ

രാജ്യത്ത്​ കോവിഡിനെ​ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് പാർലമെന്റ് ചേരുന്നത്.

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന്‌ വരെ നടക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത്​ കോവിഡിനെ​ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് പാർലമെന്റ് ചേരുന്നത്. അവധി ദിനങ്ങളായ ശനിയും ഞായറും ഇക്കുറി സമ്മേളനമുണ്ടാകും.

ഓരോ ദിവസവും നാല്​ മണിക്കൂറായിരിക്കും പാർലമെൻറ്​ ചേരുക. 18 ദിവസമായിരിക്കും ​സമ്മേളനകാലയളവിൽ ആകെ സഭ ചേരുക. കോവിഡ്​ കാലത്ത്​ അവധി ദിനങ്ങളിൽ എം.പിമാർ സ്വന്തം മണ്ഡലങ്ങളിലേക്ക്​ മടങ്ങി പോകുന്നത്​ ഒഴിവാക്കാനാണ്​ അന്നും സഭ ചേരുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി​.

കോവിഡ് ഭീഷണി ചെറുക്കാൻ എയർ കണ്ടീഷൻ സംവിധാനത്തിൽ അൾട്രാവയലറ്റ്​ ഇറാഡിഷൻ സംവിധാനം സ്ഥാപിക്കും. ഗാലറികളിലും ചേംബറുകളിലുമായിരിക്കും എം.പിമാർക്ക്​ ഇരിപ്പിടമൊരുക്കുക. 85 ഇഞ്ചിന്റെ നാല്​ ഡിസ്​പ്ലേ സ്​ക്രീനുകൾ ചേംബറുകളിലും ആറ്​​ 40 ഇഞ്ച്​ സ്​ക്രീനുകൾ ഗാലറികളിലും ഒരുക്കും.

പ്രധാനമന്ത്രി നരേന്ദ്ര​ മോദി, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ്​ എന്നിവർക്ക്​ ​രാജ്യസഭ ചേംബറിൽ ഇരിപ്പിടമൊരുക്കും. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്​, ഡോ. എച്ച്​.ഡി ദേവ ഗൗഡ എന്നിവരും ചേംബറിലാണിരിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT