India

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നരേന്ദ്ര മോദി നൽകിയത് രണ്ടേകാൽ ലക്ഷം രൂപ; പൊതുകാര്യങ്ങൾക്കായി ആകെ നൽകിയ സംഭാവന 103 കോടി

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നരേന്ദ്ര മോദി നൽകിയത് രണ്ടേകാൽ ലക്ഷം രൂപ; പൊതുകാര്യങ്ങൾക്കായി ആകെ നൽകിയ സംഭാവന 103 കോടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ആദ്യമായി സംഭാവന നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം കൈയിൽ നിന്ന് 2.25 ലക്ഷം രൂപയാണ് പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ഗംഗാനദീ ശുചീകരണം തുടങ്ങി നിരവധി പൊതുകാര്യങ്ങൾക്കായി സംഭാവന ചെയ്യുന്ന ശീലം പ്രധാനമന്ത്രിക്കുണ്ട്. അത്തരത്തിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഇതിനകം 103 കോടി രൂപ കവിഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

ദക്ഷിണ കൊറിയയിൽ നിന്ന് ലഭിച്ച സിയോൾ സമാധാന പുരസ്‌കാരമായ 1.3 കോടി രൂപ ഗംഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്കായി മോദി സംഭാവന ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകൾ ലേലം ചെയ്ത് സമാഹരിച്ച 3.40 കോടി രൂപയും നദീ ശുചീകരണ ദൗത്യത്തിനായി അദ്ദേഹം സംഭാവന ചെയ്തു. 2015ൽ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് സമാഹരിച്ച 8.35 കോടി രൂപയും നമാമെ ഗംഗ മിഷന് സംഭാവന ചെയ്തു. കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം 21 ലക്ഷം രൂപയാണ് പ്രധാനമന്ത്രി സ്വന്തം സമ്പാദ്യത്തിൽ നിന്ന് സംഭാവന ചെയ്തതെന്നും അധികൃതർ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭരണ കാലയളവ് പൂർത്തിയാക്കിയ മോദി ഗുജറാത്തിലെ സർക്കാർ ജീവനക്കാരുടെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ ലേലം നടത്തി 89.96 കോടി രൂപ സമാഹരിച്ചു. ഈ തുക പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകുന്നതിന് വേണ്ടി രൂപീകരിച്ച കന്യാ കെലവാണി ഫണ്ടിലേക്ക് സംഭാവന നൽകുകയും ചെയ്തു. 

കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട പിഎം കെയേഴ്‌സ് ഫണ്ടിന്റെ നിയമ പ്രാബല്യവും ആവശ്യകതയും ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് നിലവിലുളളപ്പോൾ സമാന രീതിയിൽ മറ്റൊരു ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചാണ് കോൺഗ്രസ് ചോദ്യം ചെയ്തത്. 

വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിക്ക് പുറത്താണ് പിഎം കെയേഴ്‌സ് ഫണ്ട്. അതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിഎം കെയേഴ്‌സിലേക്ക് സംഭാവന സ്വീകരിക്കാൻ സാധിക്കും. PM Modi’s donations from his savings and proceeds of auctions exceed Rs 103 croreകൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യാനും സാധിക്കില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT