India

പിപിഇ കിറ്റ് ധരിച്ച് കോവിഡ് കെയര്‍ സെന്ററില്‍ സന്ദര്‍ശനം, ബിജെപി എംഎല്‍എ വെട്ടില്‍, കേസ്

എംഎല്‍എയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല : പിപിഇ കിറ്റും ധരിച്ച് കോവിഡ് കെയര്‍ സെന്ററില്‍ സന്ദര്‍ശനം നടത്തിയ എംഎല്‍എ വെട്ടിലായി. അനധികൃതമായി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിച്ചതിന് ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ത്രിപുര ബിജെപി എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ സുദീപ് റോയ് ബര്‍മനെതിരെയാണ് കേസെടുത്തത്. 

സ്വന്തം മണ്ഡലമായ അഗര്‍ത്തലയിലെ കോവിഡ് കെയര്‍ സെന്ററില്‍ ഞായറാഴ്ചയാണ്, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എംഎല്‍എയുടെ അപ്രതീക്ഷിത സന്ദര്‍ശനം. പിപിഇ കിറ്റും ധരിച്ചായിരുന്നു എംഎല്‍എ ക്ഷേമാന്വേഷണത്തിനെത്തിയത്. 

എംഎല്‍എയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സുദീപ് ബര്‍മനെതിരെ കേസെടുക്കുകയായിരുന്നു. ബര്‍മനോട് 14 ദിവസം ക്വാറന്റീനില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

എന്നാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകാനുള്ള ജില്ലാ കളക്ടറുടെ നിര്‍ദേശം ബിജെപി എംഎല്‍എ തള്ളി. തനിക്ക് ലഭിക്കും മുമ്പ് നോട്ടീസിന്റെ കോപ്പി എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന് സുദീപ് ബര്‍മന്‍ ചോദിച്ചു. കോവിഡ് കെയര്‍ സെന്ററില്‍ ഭക്ഷണ വിതരണത്തില്‍ അടക്കം ക്രമക്കേടുകള്‍ ഉണ്ടെന്ന് പരാതി ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് പോയത്. എന്തുതന്നെയായാലും രോഗികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് താന്‍ പ്രദാന്യം നല്‍കിയതെന്നും ബിജെപി എംഎല്‍എ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി ഓടിയെത്തി, രക്ഷകനായി ഗവര്‍ണര്‍; വിഡിയോ

ഷൂ താഴെ വീണപ്പോൾ എടുക്കാൻ ശ്രമിച്ചു; ബസിനടിയിൽപ്പെട്ട് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ക്വിസ് മത്സരത്തിൽ സവർക്കറുടെ പേര് ഉൾപ്പെടുത്തിയ സംഭവം: അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

'ആകാശത്ത് കാവലുണ്ട്'; വ്യോമപ്രതിരോധ സേനയുടെ കരുത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎഇ