പ്രതീകാത്മക ചിത്രം 
India

പിറന്നാള്‍ദിനം ആഘോഷിക്കാന്‍ ആണ്‍ സുഹൃത്തിനൊപ്പം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി; ആറംഗസംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം; അറസ്റ്റ്

പിറന്നാള്‍ദിനം ആഘോഷിക്കാന്‍ രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പിറന്നാള്‍ദിനം ആഘോഷിക്കാന്‍ രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ആറ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.

ചൊവ്വാഴ്ച സുഹൃത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിനായി പാര്‍ക്കിലെത്തി മടങ്ങുമ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഒരു സംഘം പിന്‍തുടരുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പമുള്ള സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആറംഗസംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു.

പിറ്റേദിവസം ഈ ദുരനുഭവം പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. ഇതേതുടര്‍ന്ന് അടുത്ത ദിവസം തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം  നാല് പേരെ അറസ്റ്റുചെയ്തു. അവശേഷിക്കുന്നവര്‍ക്ക് വേണ്ടി അന്വേഷണം വ്യാപകമാക്കിയാതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

'മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്'

നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് തലയില്‍ ചൂടി; യുവാക്കള്‍ക്കെതിരെ കേസ്

'അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത'; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്

ഹൃദയം 'പണി' മുടക്കാൻ പോകുന്നുവെന്നതിന്റെ 10 ലക്ഷണങ്ങൾ