India

പുതിയ മാർ​ഗനിർദേശം നാളെ ; ലോക്ക്ഡൗൺ ഇളവുകൾ മാർ​ഗരേഖയിൽ

. ഇനി പുതുതായി ഒരു ഹോട്‌സ്‌പോട്ടും ഉണ്ടാവാന്‍ സംസ്ഥാനങ്ങള്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്


 
ന്യൂഡൽഹി : ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ പുതിയ മാർ​ഗനിർദേശങ്ങൾ കേന്ദ്രസർക്കാർ നാളെ പുറത്തിറക്കും. ഏതൊക്കെ തരത്തിലുള്ള നിയന്ത്രണങ്ങളാണ്, ഏതൊക്കെ ഇളവുകളാണ് ഉണ്ടാകുക എന്നതെല്ലാം മാർ​ഗനിർദേശത്തിൽ വ്യക്തമാക്കും. വരുന്ന ഏപ്രില്‍ 20 വരെ എല്ലാ സംസ്ഥാനങ്ങളെയും ജില്ലകളെയും സൂക്ഷ്മമായി നിരീക്ഷിക്കും. ഇനി പുതുതായി ഒരു ഹോട്‌സ്‌പോട്ടും ഉണ്ടാവാന്‍ സംസ്ഥാനങ്ങള്‍ അനുവദിക്കരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇതില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചാല്‍ ചില ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇളവുകൾ ഏപ്രിൽ 20നുശേഷമാകും തീരുമാനിക്കുക.  സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കും. യാത്രാനിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുകയില്ല . കാര്‍ഷികമേഖലയ്ക്ക് ഇളവുനല്‍കും. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും തുടർന്നും  സഹകരിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. അനുസരണയുള്ള പടയാളികളെ നമിക്കുന്നു, യുദ്ധം ഇതുവരെ  ജയിച്ചു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നു. ഉല്‍സവങ്ങള്‍ മാതൃകാപരമായി ആഘോഷിച്ചു. മുന്‍കരുതല്‍ സഹായിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്യുംമുമ്പേ വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടങ്ങി.

മറ്റു രാജ്യങ്ങള്‍ നേരിട്ട പ്രയാസങ്ങളും നടപടികളും നാം കണ്ടു. യാത്രാനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കി. 550 രോഗികള്‍ മാത്രമുള്ളപ്പോള്‍ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ നില വികസിതരാജ്യങ്ങളെക്കാള്‍ മെച്ചമാണ്. സാമ്പത്തിക തകര്‍ച്ച ഉണ്ട്, പക്ഷേ ജീവനേക്കാള്‍ വലുതല്ലല്ലോ ഇതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT