പ്രതീകാത്മക ചിത്രം 
India

പുല്ലരിഞ്ഞു കൊണ്ടിരുന്ന 19 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി, കൂട്ടബലാല്‍സംഗം ; മൂന്നുപേര്‍ അറസ്റ്റില്‍

ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കിഷന്‍ഗഞ്ച് : കത്തികാട്ടി ഭീഷണിപ്പെടുത്തി 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ സഹോദരന്മാരായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലാണ് സംഭവം. പാടത്ത് പുല്ലരിയുകയായിരുന്ന 19 കാരിയെയാണ് പ്രതികള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. 

പാടത്തു നിന്നും പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറിലേക്ക് വലിച്ചിഴച്ച് കയറ്റി, ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. 

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും, പ്രതികളായ മൂന്നു സഹോദരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു. കേസില്‍ അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കുമാര്‍ ആശിഷ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'