India

പെണ്‍ പട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പെണ്‍ പട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പെണ്‍ പട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 40കാരന്‍ അറസ്റ്റില്‍. മുംബൈയിലെ താനെയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. താനെയിലെ വാഗിള്‍ എസ്റ്റേറ്റിലുള്ള ഒരു പാലത്തിന് മുകളില്‍ വച്ചാണ് ഇയാള്‍ പട്ടിയെ പീഡിപ്പിച്ചത്. 

തെരുവ് നായകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കാറുള്ള ഒരു കൂട്ടം ആണ്‍കുട്ടികളാണ് ഇയാള്‍ പട്ടിയെ ഉപദ്രവിക്കുന്നത് കണ്ടത്. പിന്നാലെ ഇവര്‍ മൃഗ സംരക്ഷണ പ്രവര്‍ത്തകയായ അദിതി നായരെ വിവരം അറിയിച്ചു. 

കേസെടുക്കാന്‍ ആദ്യം പ്രാദേശിക പൊലീസ് വിമുഖത കാണിച്ചുവെന്ന് അദിതി പറയുന്നു. ഇതോടെ താന്‍ താനെ പൊലീസ് കമ്മീഷണറായ വിവേക് ഫന്‍സാല്‍ക്കറിനോട് വിവരങ്ങള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അദിതി വ്യക്തമാക്കി. 

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

SCROLL FOR NEXT