India

പെണ്‍കുഞ്ഞുണ്ടായതില്‍ നിരാശ: ജോത്സ്യന്റെ വാക്ക് കേട്ട് പിതാവ് മകളെ കൊലപ്പെടുത്തി

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാള്‍ ഉറക്കം നടിച്ച് കിടക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചിക്കമംഗളൂരു: പെണ്‍കുഞ്ഞുണ്ടായതില്‍ നിരാശനായ പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊന്നു. ഒരു മാസം പ്രായമായ കുഞ്ഞിനെയാണ് പിതാവ് ഭാര്യ അടുത്തില്ലാത്ത സമയം നോക്കി കഴുത്ത് ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 

മഞ്ചുനാഥ് എന്നയാളാണ് മകളെ കൊലപ്പെടുത്തിയത്. പെണ്‍കുഞ്ഞ് ജനിച്ചതില്‍പ്പിന്നെ ഇയാള്‍ നിരന്തരമായി ഭാര്യയോട് വഴക്കിടുമായിരുന്നു. തുടര്‍ന്ന് നല്ല ഭാവി വേണമെങ്കില്‍ കുഞ്ഞിനെ കൊല്ലുന്നതാണ് നല്ലതെന്ന് ഇയാളോട് ഒരു ജോത്സ്യന്‍ പറഞ്ഞു. ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കൊലപാതകം.

മഞ്ചുനാഥിന്റെ ഭാര്യ വീട്ടുജോലി ചെയ്തിരുന്ന  സമയത്താണ് കൊലപാതകം നടത്തിയത്. വീട്ടിലെ ബാക്കി അംഗങ്ങള്‍ ജോലിക്ക് പോയിരുന്നു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാള്‍ ഉറക്കം നടിച്ച് കിടക്കുകയായിരുന്നു. ഭാര്യ നോക്കിയപ്പോള്‍ കുഞ്ഞിന്റെ മൂക്കില്‍ നിന്നും ചോര വരുന്നതിനൊപ്പം കുട്ടിക്ക് ശ്വസവും ഉണ്ടായിരുന്നില്ല. 

പിന്നീട് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. പൊലീസില്‍ പരാതിപ്പെടാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സംശയത്തെതുടര്‍ന്ന് ഭാര്യ മഞ്ചുനാഥിനെതിരെ പരാതി നല്‍കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പൊലീസ് പിടികൂടിയ ശേഷം മഞ്ചുനാഥ് കുറ്റം സമ്മതിച്ചു.  ഒരു ജ്യോത്സ്യന്‍ പെണ്‍കുഞ്ഞിനെ ബലിയര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം