India

പെരിയോറിനെ അപമാനിച്ചു, മതസ്പർധ വളർത്താൻ ശ്രമിച്ചു; രജനീകാന്തിനെതിരെ പരാതി, പ്രതിഷേധം

പെരിയോറിനെതിരായ പ്രസ്താവനയിൽ രജനീകാന്ത് മാപ്പു പറയണം. അതിനു തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് പ്രവർത്തകർ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : പെരിയോർ രാമസ്വാമിയെ അപമാനിച്ചു എന്നാരോപിച്ച് മെ​ഗാസ്റ്റാർ രജനികാന്തിനെതിരെ പൊലീസിൽ  പരാതി. പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിൽ ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയോർ ഇ വി രാമസാമിയെ അപമാനിച്ചു എന്നാരോപിച്ച്  ദ്രാവിഡ വിടുതലൈ കഴകം പ്രവർത്തകരാണ് കോയമ്പത്തൂർ  പൊലീസിൽ പരാതി നൽകിയത്.

നടൻ മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നും സംഘടനയുടെ അധ്യക്ഷൻ നെഹ്റു ദാസ് പരാതിയിൽ ആരോപിക്കുന്നു. പെരിയോറിനെതിരായ പ്രസ്താവനയിൽ രജനീകാന്ത് മാപ്പു പറയണം. അതിനു തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് സംഘടനാ പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞയാഴ്ച ചെന്നൈയിൽ തമിഴ് മാസിക തുഗ്ലക്കിന്റെ 50-ാം വാർഷികാഘോഷത്തിൽ സംസാരിക്കവേയായിരുന്നു വിവാദ പരാമർശം.

1971-ൽ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയാറിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ രാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചുവെന്നായിരുന്നു രജനിയുടെ പരാമർശം. ഇതു കല്ലുവച്ച നുണയാണെന്നാണ് ദ്രാവിഡ കഴകം നേതാക്കൾ പരാതിയിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT