India

'പ്രണയലേഖനം' എഴുതിയ മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ടു; കൈയും കാലും കൂട്ടിക്കെട്ടിയത് പ്രധാന അധ്യാപിക  

മൂന്ന്, അഞ്ച് ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് നേർക്കായിരുന്നു ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

അനന്തപുര്‍: വിദ്യാർത്ഥികളുടെ കൈയും കാലും കൂട്ടി ബെഞ്ചിൽ കെട്ടിയിട്ട ശിക്ഷാ നടപടി വാവാദമായി. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ സ്കൂളിലാണ് രണ്ട് കുട്ടികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയശേഷം ബഞ്ചിൽ കെട്ടിയിട്ടത്. വിദ്യാര്‍ഥികളെ ഇത്തരത്തിൽ ശിക്ഷിച്ച അധ്യാപകർക്കും സ്കൂൾ അധിക‌ൃതർക്കുമെതിരെ നടപടി വേണമെന്ന ആവശ്യവുമായി മനുഷ്യാവകാശപ്രവര്‍ത്തകരടക്കം രം​ഗത്തെത്തി.

മൂന്ന്, അഞ്ച് ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് നേർക്കായിരുന്നു ഈ ശിക്ഷ.  പ്രണയ ലേഖനം എഴുതിയതിനാണ് മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ടത്.  അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനാണ് ശിക്ഷിച്ചത്. 

സ്കൂൾ പ്രിൻസിപ്പാളാണ് വിദ്യാര്‍ത്ഥികൾക്കെതിരെ ക്രൂരമായ ശിക്ഷാനടപടി സ്വീകരിച്ചത്. തന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് രക്ഷിതാക്കളോട് ഇവർ വിശദീകരിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT