India

പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: റോബര്‍ട് വാദ്രയെ ചോദ്യം ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിന് പിന്തുണയുമായി മമത 

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്രയെ ഹവാല ബന്ധം ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച്  മമത  ബാനര്‍ജി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്രയെ ഹവാല ബന്ധം ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത  ബാനര്‍ജി രംഗത്ത്. എല്ലാവര്‍ക്കും നോട്ടീസുകള്‍ അയച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഈ നീക്കത്തിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നുംം മമത  കൂട്ടിച്ചേര്‍ത്തു. 

റോബര്‍ട്ട് വാദ്രയെ ബുധനാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പുതുതായി നിയമിതയായ പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് വരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഹവാലാ കേസില്‍ വാദ്ര പ്രതിയായ സംഭവം ബിജെപി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് വാദ്രക്കൊപ്പം പ്രിയങ്കയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തിയത്.

കേസില്‍ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായിസഹകരിക്കണമെന്ന് കോടതി വാദ്രയോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് വാദ്ര ഇ.ഡിക്കു മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ 

ബിജെപി അനാവശ്യമായി വാദ്രയുടെ പേര് പലയിടത്തും വലിച്ചിഴയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യംചെയ്യാന്‍ ഹാജരായത് വാദ്രയാണെങ്കില്‍ നാളെ അത് നരേന്ദ്ര മോദിയാവും എന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

വിവാഹിതനായിട്ടും മോദിയുടെ കൈയ്യില്‍ തന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പോലുമില്ലെന്ന് സഞ്ജയ് സിങ് പരിഹസിച്ചു. പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായുള്ള ബന്ധം ദീര്‍ഘകാലം നിലനില്‍ക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു. വാദ്രയ്‌ക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ തലസ്ഥാനത്ത് പലയിടത്തും പ്രചരിപ്പിക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വാദ്രയും ഒരുമിച്ചുള്ള പോസ്റ്ററുകള്‍ എഐസിസി ഓഫീസിന്റെ പരിസരങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് കുറ്റവാളികളുടെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പതിക്കപ്പെട്ടിരിക്കുന്നതെന്നും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയും ഹവാലാ കേസില്‍ റോബര്‍ട്ട് വാദ്രയും കുറ്റവാളികളാണെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

SCROLL FOR NEXT