പട്‌ന: ആള്‍ക്കൂട്ട അക്രമങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച കേസില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രണ്ടാം പ്രതി. അപര്‍ണ സെനാണ് ഒന്നാം പ്രതി. നടി രേവതി അഞ്ചാം പ്രതിയും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഒന്‍പതാം പ്രതിയുമാണ്. ഗാന്ധി ജയന്തി ദിനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ജയ്ശ്രീറാം കൊലവിളിയായി മാറിയെന്നും ന്യൂനപക്ഷങ്ങള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കുമെതിരായ അക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും അറിയിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 സാംസ്‌കാരിക പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് തുറന്നകത്തയച്ചത്. ജൂലൈ 23നാണ് ഇവര്‍ കത്തയച്ചത്.
കത്ത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതായും വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും ആരോപിച്ച് അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് പരാതി നല്‍കിയത്. കോടതി ഉത്തരവുപ്രകാരം മുസഫര്‍പുര്‍ പൊലീസാണ് കേസെടുത്തത്. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates