India

പ്രധാനമന്ത്രിയുടെ മടിയിലിരിക്കുന്ന ആ പിഞ്ചുകുഞ്ഞ് ആര്?; ഉത്തരമിതാ

'ഇന്നന്നെ കാണാന്‍ ഒരു വിശിഷ്ടാതിഥി എത്തിയെന്നു മാത്രമായിരുന്നു മോദിയുടെ വാക്കുകള്‍'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമന്റില്‍ തന്നെ കാണാനെത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഞ്ചു കുഞ്ഞ് മോദിയോടൊപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ ഈ കുഞ്ഞ് ആരാണെന്നായിരുന്നു എല്ലാവരുടെയും അന്വേഷണം. കുഞ്ഞാരാണെന്നോ ആരോടൊപ്പം വന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങളൊന്നും പ്രധാനമന്ത്രി പങ്കുവെച്ചിരുന്നില്ല. ഇന്നന്നെ കാണാന്‍ ഒരു വിശിഷ്ടാതിഥി എത്തിയെന്നു മാത്രമായിരുന്നു മോദിയുടെ കമന്റ്‌.  

ആളുകളുടെ ആകാഷയ്ക്ക് വിരാമമിട്ട് മണിക്കൂറകള്‍ക്ക് ശേഷം പ്രധാനമന്ത്രി തന്നെ ആ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായി സത്യനാരായന്‍ ജാട്ടിയയുടെ പേരക്കുട്ടിയാണ് പ്രധാനമന്ത്രിയുടെ മടിയിലിരുന്ന കളിക്കുന്ന കുസൃതിക്കാരന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !