India

പ്രഭാത വ്യായാമത്തിനിടെ ഔദ്യോ​ഗിക വസതിയിൽ വച്ച് മയിലുകൾക്ക് ഭക്ഷണം നൽകി പ്രധാനമന്ത്രി (വീഡിയോ)

പ്രഭാത വ്യായാമത്തിനിടെ ഔദ്യോ​ഗിക വസതിയിൽ വച്ച് മയിലുകൾക്ക് ഭക്ഷണം നൽകി പ്രധാനമന്ത്രി (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം
വീഡിയോ പങ്കിട്ടത്. ഔദ്യോഗിക വസതിയിൽ വച്ച് പ്രഭാത വ്യായാമങ്ങൾക്കിടെയാണ് പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നത്.

പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം മയിലിനെപ്പറ്റി വർണിക്കുന്ന ഹിന്ദി കവിതയുടെ വരികളും വീഡിയോക്കൊപ്പം അദ്ദേഹം നൽകിയിട്ടുണ്ട്. പ്രഭാത സവാരിക്കിടെ അദ്ദേഹത്തിന്റെ അരികിലൂടെ മയിൽ പീലി വിടർത്തി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇത്തരം രീതികൾ പതിവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വസതിക്ക് സമീപം പക്ഷികൾക്ക് കൂടൊരുക്കാനായി സ്വാഭാവിക രീതിയിലുള്ള സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അടുത്ത വ‌ൃത്തങ്ങൾ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം