India

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അവധി ആഘോഷിക്കാന്‍ പുറപ്പെട്ടു, അമിത വേഗതയില്‍ കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് ; നാലുപേരെ കാണാതായി

കാര്‍ കനാലിലേക്ക് പതിച്ചതോടെ നീന്തല്‍ അറിയാവുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അവധി ആഘോഷിക്കാനായി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പോയ കാര്‍ കനാലിലേക്ക് മറിഞ്ഞ് നാലുപേരെ കാണാതായി. ഗാസിയാബാദിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ അപ്പര്‍ ഗംഗാ കനാലിലേക്കാണ് എസ് യു വി കാര്‍ മറിഞ്ഞത്.

മുസഫര്‍നഗറിലെ സ്‌കൂളിലെ ആറ് പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മഥുരയില്‍ അവധി ആഘോഷിക്കാനായി പുറപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. അമിത വേഗതയില്‍ പോയ കാര്‍ പുലര്‍ച്ചെയോടെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് കനാലിലേക്ക് മറിയുകയായിരുന്നു.

കാര്‍ കനാലിലേക്ക് പതിച്ചതോടെ നീന്തല്‍ അറിയാവുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ കാണാതാകുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഗാസിയാബാദ് എസ്പി നീരജ് കുമാര്‍ ജാദ്വാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി