India

ബലാത്സംഗകേസില്‍ യുപിയില്‍ ഹിന്ദു യുവവാഹിനിയുടെ മൂന്ന് പ്രവര്‍ത്തകര്‍ പിടിയില്‍

ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എച്ച്‌വൈവിബിജെപി നേതാക്കള്‍ പ്രതിഷേധവുമായെത്തിയപ്പോഴാണ്‌സ്‌റ്റേഷനില്‍ കയറി സബ് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: യുപിയില്‍ ഹിന്ദു യുവവാഹിനിയുടെ മൂന്ന് പ്രവര്‍ത്തകര്‍ ബലാത്സംഗകേസില്‍ പിടിയില്‍. സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി സബ് ഇന്‍സ്‌പെക്ടറെ തല്ലിയതിനെതിരെയും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപികരിച്ച തീവ്രഹിന്ദുത്വ സംഘടനയാണ് ഹിന്ദു യുവവാഹിനി
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. അവിനാഷ്, ദീപക് എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം മുറുകിയതിനേത്തുടര്‍ന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകനായ അവിനാശ് മറ്റ് രണ്ട് പ്രവര്‍ത്തകരേയും കൂട്ടി എത്തുകയും മൂവരും ദീപകിന്റെ വീട് ആക്രമിക്കുകയും ദീപകിന്റെ ഭാര്യയെ പീഡിപ്പിച്ചെന്നുമാണ് പരാതി.

പിന്നീട് ദീപകും സഹോദരനും ചേര്‍ന്ന് അവിനാശിനെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എച്ച്‌വൈവിബിജെപി നേതാക്കള്‍ പ്രതിഷേധവുമായെത്തിയപ്പോഴാണ്‌സ്‌റ്റേഷനില്‍ കയറി സബ് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആര്‍ തയ്യാറാക്കിയെന്ന് എസ്പി രോഹിത് സിങ് സജ്‌വാന്‍ വ്യക്തമാക്കി. കൂട്ട ബലാല്‍സംഗത്തിനും പൊലീസിനെ മര്‍ദ്ദിച്ചതിനുമാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം