India

'ബലാത്സംഗ വീരന് ടിക്കറ്റ് നല്‍കരുത്', സ്ഥാനാര്‍ഥി നിര്‍ണയത്തെ എതിര്‍ത്ത വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ( വീഡിയോ)

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത വനിതാ നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത വനിതാ നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം ചോദ്യം ചെയ്ത വനിതാ നേതാവ് താരാ യാദവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ ഡിയോറിയ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഡിയോറിയ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്‌കര്‍ മണി ത്രിപാദിക്ക് എതിരെയാണ് താരാ യാദവ് രംഗത്തുവന്നത്. ഒരു ബലാത്സംഗിക്ക് ടിക്കറ്റ് നല്‍കുന്നതിനെ ചോദ്യം ചെയ്ത തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചതായി താരാ യാദവ് പറഞ്ഞു. 

'തെറ്റായ ആള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതിനെ കുറിച്ച് എഐസിസി സെക്രട്ടറി സച്ചിന്‍ നായിക്കിനോട് ചോദിച്ചു. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് പറഞ്ഞു. ജനപ്രീതിയുളള ആള്‍ക്ക് ടിക്കറ്റ് നല്‍കാനും ആവശ്യപ്പെട്ടു'- തുടര്‍ന്ന് പ്രകോപിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് താരാ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ നടപടിക്കായി കാത്തിരിക്കുകയാണെന്ന് താരാ യാദവ് പറഞ്ഞു. സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം