India

ബലാത്സം​ഗത്തിന് ശേഷം കഴുത്ത് അറുത്തുമാറ്റി; വറ്റിയ കുളത്തിൽ 17 കാരിയുടെ മൃതദേഹം; യുപിയിൽ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ അരുംകൊല

കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിൽ 17 കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം വികൃതമാക്കി ഉപേക്ഷിച്ചു.  ലെഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം. പത്ത്ദിവസത്തിനിടെ രണ്ടാമത്തെ പെൺകുട്ടിയാണ് യുപിയിൽ ബലാത്സം​ഗത്തിനിരയായ ശേഷം കൊല്ലപ്പെടുന്നത്. 

കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഗ്രാമത്തിന്റെ 200 മീറ്റര്‍ അകലെയായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനിരയായായതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഖേരി പൊലീസ് മേധാവി സതേന്ദര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തിങ്കളാഴ്​ച രാവിലെ സമീപത്തെ നഗരത്തിൽ സ്​കോളർഷിപ്പ്​ അപേക്ഷ പൂരിപ്പിച്ച്​ നൽകാൻ പോയതായിരുന്നു പെൺകുട്ടി. ഏറെനേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ കുടുംബം പൊലീസിൽ​ അറിയിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ ​അന്വേഷണത്തിൽ ഗ്രാമത്തിൽനിന്ന്​ 200 മീറ്റർ അകലെ വെള്ളം വറ്റിയ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആഗസ്​റ്റ്​ 15ന്​ ലഖിംപുരിൽതന്നെ 13 കാരിയെ ബലാത്സംഗത്തിന്​ ഇരയാക്കിയശേഷം കൊലപ്പെടുത്തിയിരുന്നു. കരിമ്പിൻ പാടത്ത്​ ഉപേക്ഷിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. സംഭവത്തിൽ ഗ്രാമവാസികളായ രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തിരുന്നു. നാക്ക്​ മുറിച്ചെടുക്കുകയും കണ്ണുകൾ ചൂഴ്​ന്നെടുക്കുകയും ചെയ്​ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT