India

ബാബരി മസ്ജിദ്;അദ്വാനിയെ കുറ്റവിമുക്തനാക്കുമോ എന്ന് ഇന്നറിയാം

അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാ ഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, വിനയ് കട്യാര്‍, സാധ്വി ഋതംബര എന്നിവരെയാണ് അലഹബാദ് കോടതി കുറ്റവിമുക്തരാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതു സംബംന്ധിച്ച് ബിജെപി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവരുടെ ഗൂഡാലോചനക്കുറ്റം നിലലനില്‍ക്കുമോ എന്ന് സുപ്രീം കോടതി ഇന്ന് വ്യകക്തമാക്കും. അലഹബാദ് കോടതി ഗൂഡാലോചനക്കുറ്റത്തില്‍ നിന്നും എല്‍കെ അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരെ സിബിഐ ഫയല്‍ ചെയ്ത ഹര്‍ജിയിന്‍മേലാണ് നിലപാട് വ്യക്തമാക്കുന്നത്, അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാ ഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, വിനയ് കട്യാര്‍, സാധ്വി ഋതംബര എന്നിവരെയാണ് അലഹബാദ് കോടതി കുറ്റവിമുക്തരാക്കിയത്. 

കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കണമെന്ന് സുപ്രീംകോടതി ജഡ്ജ് അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്ര തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിയിരുന്നു ജഡ്ജന്റെ അഭിപ്രായ പ്രകടനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം