India

 ബിജെപി ഐടി സെല്‍ ഫലം പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കുന്നു; പരിഹാസവുമായി എന്‍ എസ് മാധവന്‍

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയെന്ന ആരോപണത്തില്‍ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയെന്ന ആരോപണത്തില്‍ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഇപ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപി ഐടി സെല്‍ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് എന്‍ എസ് മാധവന്‍ ട്വിറ്റ് ചെയ്തു. 

ഇതിന് പിന്നാലെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവിയയെ പേരെടുത്തും വിമര്‍ശിക്കാന്‍ എന്‍ എസ് മാധവന്‍ മറന്നില്ല.ബോസിന്റെ രഹസ്യം പുറത്തായതിന് തൊട്ടുപിന്നാലെ ചെടിയില്‍ ഒളിക്കുന്നത് പ്രതീകാത്മകമായി കാണിച്ച് ട്വിറ്ററില്‍ തന്നെയാണ് എന്‍ എസ് മാധവന്റെ പരിഹാസം.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നവേളയില്‍ മാധ്യമപ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി ഐടി സെല്‍ തെരഞ്ഞെടുപ്പ് തീയതി ട്വിറ്റ് ചെയ്തുവെന്നാണ് ആരോപണം. 12 ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലുമെന്നായിരുന്നു ട്വിറ്റിലെ ഉളളടക്കം.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT