India

ബിജെപിക്ക് ഒറ്റയ്ക്ക് 250 സീറ്റ്, എന്‍ഡിഎയ്ക്ക് 300; പന്തയ ചൂടും ഉയരുന്നു

ജോധ്പൂറിന് സമീപമുളള ഫലോഡിയിലെ സത്താ മാര്‍ക്കറ്റിലാണ് പന്തയം കൊഴുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജ്യമെമ്പാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ്. ഇതിന് സമാന്തരമായി നിരവധി പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്. ആര് അധികാരത്തില്‍ വരുമെന്ന തരത്തിലുളള പ്രവചനങ്ങളാണ് കൊഴുക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രവചനങ്ങള്‍ക്ക് അപ്പുറത്ത് പന്തയത്തിലേക്ക് കടന്നിരിക്കുകയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

ജോധ്പൂറിന് സമീപമുളള ഫലോഡിയിലെ സത്താ മാര്‍ക്കറ്റിലാണ് പന്തയം കൊഴുക്കുന്നത്. ബിജെപിക്ക് വലിയ സ്വാധീനമുളള സംസ്ഥാനമാണ് രാജസ്ഥാന്‍. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 250 സീറ്റ് ലഭിക്കുമെന്നാണ് പന്തയത്തിന് പേരുകേട്ട സത്താ മാര്‍ക്കറ്റില്‍ നിന്നും ഉയരുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണി 300 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വരുമെന്നും സത്താ മാര്‍ക്കറ്റ് ഉറപ്പിച്ചുപറയുന്നു.

രാജസ്ഥാനില്‍ മാത്രം 18 മുതല്‍ 20 സീറ്റുകള്‍ വരെ ലഭിക്കും. സംസ്ഥാനത്ത് 25 ലോക്‌സഭ സീറ്റുകളാണ് ഉളളത്. ബാലാക്കോട്ടെ ഭീകരതാവളം ലക്ഷ്യമിട്ടുളള വ്യോമസേനയുടെ മിന്നല്‍ ആക്രമണം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ഈ വിപണി പ്രതീക്ഷിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുളള ഇന്ത്യയുടെ ശക്തമായ തിരിച്ചടി വോട്ടര്‍മാരുടെ വികാരങ്ങളെ സ്വാധീനിച്ചു. കൂടുതല്‍ കരുത്തുറ്റ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി  മാറിയതായും ഇവര്‍ വിശ്വസിക്കുന്നു. 

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് മുന്‍പ് എന്‍ഡിഎയ്ക്ക് 280 സീറ്റുകളും ബിജെപിക്ക് ഒറ്റയ്ക്ക് 200 സീറ്റുകളും ലഭിക്കുമെന്നായിരുന്നു സത്താ മാര്‍ക്കറ്റിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ബിജെപിയുടെ പിന്തുണ വര്‍ധിച്ചതായി പന്തയ ഇടപാടുകാര്‍ വിലയിരുത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം