India

ബിജെപിയുടെ കൊടി പിടിക്കുന്നവരെ വീട്ടില്‍ കയറി തല്ലും; കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി 

ബിജെപിയുടെ കൊടി പിടിക്കുന്നവരെ മര്‍ദിക്കുമെന്ന് മഹാരാഷ്ട്രയിലെ കല്‍മേശ്വര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ സുനില്‍ കേദര്‍ ഭീഷണി മുഴക്കി

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ആസന്നമായ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ. ബിജെപിയുടെ കൊടി പിടിക്കുന്നവരെ മര്‍ദിക്കുമെന്ന് മഹാരാഷ്ട്രയിലെ കല്‍മേശ്വര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ സുനില്‍ കേദര്‍ ഭീഷണി മുഴക്കി. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

വിദര്‍ഭയിലെ സില്‍വദ ഗ്രാമത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സുനില്‍ കേദര്‍. ബിജെപിയുടെ റാലിയില്‍ പങ്കെടുക്കുന്നതിനെ കേദര്‍ താക്കീത് ചെയ്തു. തുടര്‍ന്നായിരുന്നു വിവാദ പരാമര്‍ശം. ബിജെപിയുടെ കൊടി പിടിക്കുന്നത് കാണാന്‍ ഇടയായാല്‍, അവരെ വീട്ടില്‍ നിന്ന് പുറത്തിറക്കി താന്‍ മര്‍ദിക്കുമെന്നായിരുന്നു എംഎല്‍എയുടെ ഭീഷണി.  

പ്രവര്‍ത്തകര്‍ ഇത് മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് മേല്‍ സ്‌നേഹം വര്‍ഷിക്കും. അല്ലാത്ത പക്ഷം അവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും എംഎല്‍എ ഭീഷണി മുഴക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്