India

ബിജെപിയുമായി ചര്‍ച്ചക്കില്ലെന്ന് ശിവസേന; മഹരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷം; മന്ത്രിസഭാ രൂപികരണം വൈകും

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍ - മന്ത്രിസഭാ രൂപീകരണ ചര്‍ച്ച റദ്ദാക്കി ശിവസേന

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍. ശിവസേനയും ബിജെപിയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മന്ത്രിസഭാ രൂപികരണ പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം പങ്കിടുകയെന്ന ശിവസേനയുടെ അഭിപ്രായം അംഗീകരിക്കാനാകില്ലെന്നും അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി തുടരുമെന്ന് ദേവേന്ദ്ര ഫട്‌നാവിസും വ്യക്തമാക്കിയിരുന്നു. ഇതില്‍ അതൃപ്തി  അറിയിച്ച ശിവസേനാ നേതാക്കള്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. 50:50 എന്ന ഫോര്‍മുല ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ പിന്നെ എന്തിനെ കുറിച്ചാണ് യോഗത്തില്‍ സംസാരിക്കുകയെന്ന് സേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഇരുപാര്‍ട്ടികളും തമ്മില്‍ തുടരുന്ന അനൈക്യം മന്ത്രിസഭാ രൂപികരണം വൈകാന്‍ ഇടയാക്കും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗമായിരുന്നു ഇന്ന് വിളിച്ചുചേര്‍ത്തത്. ബിജെപി നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ മറ്റ് സാധ്യതകള്‍ ഉണ്ട്. എന്നാല്‍ അത്തരത്തില്‍ നീങ്ങാന്‍ ഢങ്ങള്‍ ആഗ്രഹിക്കുന്നില്ല. അധികാരത്തിനായി വിശക്കുന്ന പാര്‍ട്ടിയല്ല സേനയെന്നും സത്യത്തിനായാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം സര്‍ക്കാരുണ്ടാക്കുന്നത് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. പുതുതായി  തെരഞ്ഞടുക്കപ്പെട്ട ശിവസേനയുടെ 45 എംഎല്‍എ മാര്‍ ബിജെപി അനുകൂലികളാണെന്ന് ബിജെപി നേതാവ് സഞ്ജയ് കാക്കഡെ പറഞ്ഞു. ഇവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.105 സീറ്റില്‍ മത്സരിച്ച ശിവസേനയ്ക്ക് നിലവില്‍ 56 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 45 പേര്‍ ബിജെപി അനുകൂലികളാണ്. ഇവര്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. എല്ലാ അര്‍ഥത്തിലും ബിജെപി നയിക്കുന്ന സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ വരാന്‍ പോവുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കണമെന്ന നിലപാടില്‍ ശിവസേന ഉറച്ച് നില്‍ക്കുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. അമിത് ഷാ ഉറപ്പ് നല്‍കിയതാണെന്ന ഉദ്ദവ് താക്കറെയുടെ വാദം തെറ്റാണ്. സര്‍ക്കാറിനെ അഞ്ചുവര്‍ഷവും  നയിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട് . ശിവസേനയുടെ സമ്മര്‍ദ്ദ തന്ത്രത്തോടുള്ള ബിജെപിയുടെ ഒദ്യോഗിക നിലപാട് കൂടിയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചോരാനിരിക്കുന്നതിനിടെയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന